അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷന്റെ ഒരുക്കങ്ങൾക്ക് വേൾഡ് മലയാളി ഫെഡറേഷൻ തുടക്കം കുറിച്ചു
അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷന്റെ ഒരുക്കങ്ങൾക്ക് വേൾഡ് മലയാളി ഫെഡറേഷൻ തുടക്കം കുറിച്ചു. ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്‌നകുമാറിന്റെ നേതൃത്വത്തിൽ ഗ്ലോബൽ - മിഡിൽ ഈസ്റ്റ് - യുഎഇ നേതാക്കൾ ദുബായിൽ കൺവെൻഷൻ വേദിയെയും കൺവെൻഷൻ വിജയകരമാക്കുന്നതിനാവശ്യമായ ഒരുക്കങ്ങളെയും സംബന്ധിച്ച വിഷയങ്ങളിൽ ചർച്ച നടത്തി. വേദിയെ സംബന്ധിച്ച അറിയിപ്പ് ഉടനെയുണ്ടാകുമെന്ന് ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്‌നകുമാർ അറിയിച്ചു. മിഡിൽ ഈസ്റ്റ് കൗൺസിൽ വളരെ പ്രതീക്ഷയോടെയാണ് ഈ കൺവെൻഷനെ കാണുന്നതെന്നും ആഗോള നഗരമായ ദുബായിയിൽ ചരിത്രപരമായ ഒരു ഒത്തുചേരലാകും ഇത്തവണത്തെ കൺവെൻഷൻ എന്നും മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ പ്രതികരിച്ചു.
ഗ്ലോബൽ പി ആർ ഫോറം
വേൾഡ് മലയാളി ഫെഡറേഷൻ
Become a WMF Member and be part of world's largest malayalee network. Feel proud to get membership
We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!