HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

അൽ കസർ ഹാളിൽ “Egypt Onam 2025” പ്രൗഢഗംഭീരമായി ആഘോഷിച്ചു

WMF-EGYPT ഓണം 2025

WMF ഈജിപ്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26, 2025-ന് സലാം സിറ്റിയിലെ അൽ കസർ ഹാളിൽ “Egypt Onam 2025” പ്രൗഢഗംഭീരമായി ആഘോഷിച്ചു. പ്രസിഡന്റ് ശ്രീ അലി N.K. അതിഥികൾക്ക് ഹൃദയം നിറഞ്ഞ സ്വാഗതം നേർന്നു.

രാവിലെ 11:00 മണിക്ക്, WMF ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ ജോൺസൺ തൊമ്മാന, ശ്രീ മോഹൻദാസ്, ശ്രീ രമേശ് രാമൻ, ശ്രീമതി ദീപ കിം, ശ്രീമതി ബാല എന്നിവർ ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അൻഷിക ജുബിൻയും റിതിക റാംയും ആലപിച്ച ഭക്തിസാന്ദ്രമായ പ്രാർത്ഥനയോടെ കലാപരിപാടികൾ ആരംഭിച്ചു.

പരിപാടിയുടെ ചീഫ് ഗസ്റ്റ് ആയി ഇന്ത്യൻ അംബാസിഡർ H.E. ശ്രീ സുരേഷ് റെഡ്ഡി/ പങ്കെടുത്തു ആശംസകൾ നേർന്നു. കൂടാതെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സി. സുഷമയും മറ്റു എംബസി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. ICAE (Indian Community Association Egypt) ചെയർമാൻ അശീഷ് വാലിയയും പ്രധാന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്ത് ഓണാഘോഷങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു. സ്പെഷ്യൽ ഗസ്റ്റ് ആയി എത്യോപ്യ കോഓർഡിനേറ്റർ ശ്രീ സന്ധീപ് കുറുപ്പും കുടുംബവും പങ്കെടുത്തു ആശംസകൾ നേർന്നു.

WMF ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ ജോൺസൺ തൊമ്മാനയും ആഫ്രിക്ക റീജിയണൽ സെക്രട്ടറി ശ്രീ ജൂബിൻ രാജു0 മുഖ്യപ്രഭാഷണത്തിൽ പങ്കെടുത്ത് ഓണാഘോഷങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു. പ്രോഗ്രാം കോഓർഡിനേറ്റർ റജീഷ് തിരുവോത്ത് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ട് രാവിലെ 11 മണിക്ക് ആരംഭിച്ച ഓണാഘോഷങ്ങൾ വൈകിട്ട് 5 മണിക്ക് സമാപിച്ചതായി പ്രഖ്യാപിച്ചു.

റജീഷ് തിരുവോത്ത്
കോ-ഓർഡിനേറ്റർ

അലി N.K.
പ്രസിഡന്റ്

മോഹൻദാസ് കുട്ടനെല്ലൂർ
സെക്രട്ടറി

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+